australia can win world cup says former speed star brett lee
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് അടുത്തിടെ കടന്നുപോയത്. നായകന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും വിലക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം പുറത്തിരുന്നത് ഓസീസ് ക്രിക്കറ്റിലെ കറുത്ത അധ്യായങ്ങളിലൊന്നാണ്. എന്നാല്‍ ഓസീസിന്റെ കഷ്ടകാലം തീര്‍ന്നിരിക്കുന്നു. വിലക്ക് കഴിഞ്ഞ സ്മിത്തും വാര്‍ണറും തിരിച്ചെത്തിയതോടെ കംഗാരുക്കൂട്ടം പഴയ പ്രതാപം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.